കൊൽക്കത്ത കൂട്ടബലാൽസംഗം: വെട്ടിലായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് വിദ്യാർഥി സംഘടനാ നേതാവ് കൂട്ടബലാൽസംഗത്തിൽ പിടിയിലായ സംഭവത്തിൽ പ്രതിസന്ധിയിലായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തന്നെ വിദ്യാർഥി സംഘടനാ പ്രവർത്തകൻ പിടിയിലായത് സർക്കാരിനെതിരായ ശക്തമായ ആയുധമാക്കുകയാണ് പ്രതിപക്ഷമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ.
മിശ്രയെ സംരക്ഷിക്കുകയാണ് തൃണമൂൽ ചെയ്യുന്നതെന്ന് വിമര്‍ശനമുയര്‍ന്നു . ലോക്സഭ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയോടൊപ്പം മിശ്ര നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹോദര പുത്രൻ കൂടിയാണ് മിശ്ര എന്നതും സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
മമത ബാനർജിയുടെ ഭരണത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപ്പോലും പെൺകുട്ടികൾക്ക് സുരക്ഷയില്ലെന്ന് വീണ്ടും തെളിഞ്ഞെന്ന് എസ്‌എഫ്ഐ സംസ്ഥാന പ്രസിഡന്റ് പ്രണോയ് കാരി ഇന്നലെ പറഞ്ഞിരുന്നു. ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനു ശേഷവും സുരക്ഷാനടപടികൾ കർശനമാക്കിയിട്ടില്ലെന്നും പുതിയ സംഭവം വ്യക്തമാക്കുന്നുവെന്നും വിമർശനം ഉയർന്നു.
അക്രമത്തിൽ പ്രതിഷേധിച്ച എസ്‌എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.









0 comments