മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
ബാൽഗഢ് : മധ്യപ്രദേശിലെ ബാൽഗഢ് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. നാഗ്ഝരി-സിർപൂർ വനപ്രദേശത്താണ് സംഭവം. മൻഗ്രുലാൽ സരാതി (65) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച കാലിത്തീറ്റ ശേഖരിക്കാൻ മൻഗ്രുലാൽ മറ്റ് രണ്ട് പേരോടൊപ്പം കാട്ടിലേക്ക് പോയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരിൽ നിന്ന് വേർപിരിഞ്ഞ് മൻഗ്രുലാൽ ഏകദേശം 35 കിലോമീറ്റർ അകലെയുള്ള രാമരാമ വനമേഖലയിലെ ഒരു കുന്നിൻ പ്രദേശത്തെത്തി. ഇവിടെ വച്ച് കടുവ ആക്രമിക്കുകയായിരുന്നു. മറ്റ് രണ്ടുപേർ തിരിച്ചെത്തിയെങ്കിലും സരാതി മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സരാതിയുടെ ഭാഗികമായി ഭക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്. സമീപത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയതായി ഫോറസ്റ്റ് സബ് ഡിവിഷണൽ ഓഫീസർ ബി ആർ സിർസം പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ കടാംഗി റേഞ്ചിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കടുവ ആക്രമണമാണിത്. മെയിൽ സമാനമായ സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.








0 comments