മഹാരാഷ്ട്രയിൽ കടുവയുടെ ആക്രമണം; ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു; ഈ മാസം 11 മരണം

ചന്ദ്രപൂർ : കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ കടുവകളുടെ ആക്രമണങ്ങളിൽ ഒരു പുരുഷനും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി വനം ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വിവിധ ഇടങ്ങളിലായാണ് ആക്രമണം നടന്നത്. തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനമായ ജില്ലയിൽ ഈ മാസം മാത്രം 11 പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭർത്താവിനും മുളങ്കമ്പുകൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ മുൾ തെഹ്‌സിലിലെ ചിരോളി ഗ്രാമവാസിയായ 45വയസുള്ള നന്ദ സഞ്ജയ് മകൽവാർ, ചിച്ച്പള്ളി റേഞ്ചിന് കീഴിലുള്ള 524-ാം നമ്പർ കമ്പാർട്ടുമെന്റിൽ കാന്തപേത്തിൽ താമസിക്കുന്ന സുരേഷ് സോപാങ്കർ (52) എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കാൻ കാട്ടിലേക്ക് പോയതായിരുന്നു സോപാങ്കർ.
ഈ മാസം ആദ്യം, മെയ് 10 ന് തെണ്ടുൽ ഇലകൾ ശേഖരിക്കുന്നതിനിടെ സിന്ധേവാഹി തഹസിൽ സ്വദേശികളായ മൂന്ന് സ്ത്രീകൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ പ്രദേശത്ത് മറ്റ് കടുവ ആക്രമണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തതായി മഹാരാഷ്ട്ര വന വികസന കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.









0 comments