ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു

ശ്രീനഗർ: തുടർച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ മൂന്നുപേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലിൽ നശിച്ചു. നൂറിലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മണ്ണിടിച്ചിലിനെത്തുടർന്ന് ദേശിയ പാതയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ദേശീയ പാതയിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും വന്ന് മൂടിയ നിലയിലാണ് ഉള്ളത്. അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്.









0 comments