എയര്‍ കണ്ടീഷണറുകളുടെ നിയന്ത്രണം ഉടൻ ഉണ്ടാകില്ല: ഭൂപേന്ദർ യാദവ്

ac
വെബ് ഡെസ്ക്

Published on Jun 27, 2025, 08:35 PM | 1 min read

ന്യൂഡൽഹി: എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണങ്ങള്‍ ഉടൻ നടപ്പിലാക്കാൻ സാധ്യതയില്ലെന്ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. എസിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എപ്പോൾ നടപ്പിലാക്കുമെന്ന് കാലാവസ്ഥാ ഉച്ചകോടിയിൽ ചോദിച്ചപ്പോൾ, "2050 ന് ശേഷം മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടാകൂ" എന്നായിരുന്നു ഭൂപേന്ദർ യാദവിന്റെ മറുപടി.


വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമായി എസിയുടെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരുമെന്ന്‌ ഈ മാസം ആദ്യം ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.


അത്‌ പ്രകാരം എയർ കണ്ടീഷണറുകൾക്ക്‌ 20 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയുള്ള നിശ്ചിത പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. നിയന്ത്രണം ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും ബാധകമായിരുന്നു. നിലവിൽ, 16–-18 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയാണ്‌ എസികളിൽ താപനില ക്രമീകരിക്കാനാകുക.



deshabhimani section

Related News

View More
0 comments
Sort by

Home