വോട്ട് മോഷണത്തിൽ ഹൈഡ്രജൻ ബോംബിന്‌ സമാനമായ വെളിപ്പെടുലുണ്ടാകും: രാഹുൽ ഗാന്ധി

rahul gandhi
വെബ് ഡെസ്ക്

Published on Sep 20, 2025, 05:44 PM | 1 min read

കൽപ്പറ്റ: ബിജെപിയുടെ 'വോട്ട് മോഷണ'വുമായി ബന്ധപ്പെട്ട് ഹൈഡ്രജൻ ബോംബിന്‌ സമാനമായ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും തെളിവുകൾ സഹിതം തട്ടിപ്പ്‌ പുറത്തുകൊണ്ടുവരുമെന്നും ലോക്‌സഭ പ്രതിപേക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്കാ ഗാന്ധി വാദ്ര എംപിക്കൊപ്പം കൽപ്പറ്റ കോട്ടത്തറയിലെ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനത്തിനെത്തി മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു രാഹുൽ.


രാജ്യത്തെ തെരഞ്ഞെടുപ്പ്‌ വിജയങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാപകമായ വോട്ട് മോഷണം നടത്തിയെന്ന്‌ സംശമില്ലാതെ പുറത്തുവരുകയാണ്‌. കർണാടകത്തിലെ അലന്ദ് മണ്ഡലത്തിലെ വോട്ട് വെട്ടാൻ ആസൂത്രിത നീക്കമുണ്ടായിതിലുള്ള സിഐഡി അന്വേഷണം നടക്കുകയാണ്‌. അന്വേഷകസംഘം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമീഷൻ വിവരങ്ങൾ നൽകുന്നില്ല. വാരണാസിയെ കുറിച്ചാണോ വെളിപ്പെടുത്തൽ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്താണ് പുറത്തുവരാനുള്ളതെന്ന് നിങ്ങൾക്ക് ഊഹിക്കാമെന്നമായിരുന്നു രാഹുലിന്റെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Home