print edition റഫാലിൽ പറന്ന് രാഷ്ട്രപതി

അംബാല: റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ബുധനാഴ്ച ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിൽ എയർചീഫ് മാർഷൽ എ പി സിങ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പറക്കൽ. റഫാൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ്. മറക്കാനാവാത്ത അനുഭവമാണിതെന്ന് രാഷ്ട്രപതി കുറിച്ചു.
2023ൽ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ രാഷ്ട്രപതി പറന്നിരുന്നു. ഗ്രൂപ്പ് ക്യാപ്ടൻ അമിത് ഗെഹാനിയായിരുന്നു പൈലറ്റ്. 30 മിനുട്ടുകൊണ്ട് 200 കിലോമീറ്ററോളം ദൂരമാണ് സഞ്ചരിച്ചത്. ഇന്ത്യയുടെ ഏക റഫാൽ വനിതാ പൈലറ്റായ സ്‍ക്വാഡ്രന്‍ ലീഡര്‍ ശിവാംഗി സിങ്ങിനെയും രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ടു. ഓപ്പറേഷൻ സിന്ദൂര്‍ സമയത്ത് പാകിസ്ഥാൻ ശിവാംഗി സിങ്ങിനെ പിടികൂടിയതായി കള്ളം പറഞ്ഞിരുന്നു. റഫാൽ വിമാനങ്ങളുടെ ആദ്യ എയര്‍ബേസാണ് അംബാലയിലേത്.









0 comments