കുംഭമേള സമാപിച്ചു

ന്യൂഡൽഹി: യുപി പ്രയാഗ്‌രാജിൽ ഒരു മാസത്തിലധികമായി നടന്നുവന്ന മഹാകുംഭമേള ബുധനാഴ്‌ച സമാപിച്ചു. അവസാനദിനം 1.32 കോടി പേർ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ചെന്ന് അധികൃതർ അവകാശപ്പെട്ടു. മൊത്തം 64.77 കോടിപേർ കുംഭമേളയിൽ പങ്കെടുത്തെന്നാണ് യുപി സർക്കാരിന്റെ കണക്ക്.
ജനുവരി 29ന് കുംഭമേളയ്‌ക്കിടെ പ്രയാഗ്‌രാജിൽ 30 പേർക്കും ഫെബ്രുവരി 15ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 20 പേർക്കും തിക്കിലും തിരക്കിലുംപെട്ട് ജീവൻ നഷ്ടപ്പെട്ടു.









0 comments