മൂന്ന് ജയ്ഷെ തീവ്രവാദികൾ രാജ്യത്തേക്ക് നുഴ‍ഞ്ഞുകയറിയതായി റിപ്പോർട്ട്, ബീഹാര്‍ അതീവ സുരക്ഷയില്‍

terror
വെബ് ഡെസ്ക്

Published on Aug 28, 2025, 11:31 AM | 1 min read

ന്യൂഡല്‍ഹി: മൂന്ന് ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ നേപ്പാൾവഴി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ബിഹാറിലേക്കാണ് തീവ്രവാദികൾ കടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബിഹാറിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തി.


നിരോധിത സംഘനടയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തകരായ മൂന്ന് പേരാണ് രാജ്യത്ത് കടന്നിരിക്കുന്നത് എന്നാണ് വിവരം . മൂന്ന് പേരുടേയും ചിത്രങ്ങളുടെ സ്കെച്ചുകളും പുറത്തുവിട്ടിട്ടുണ്ട്. റാവൽപിണ്ടി സ്വദേശി ഹസ്നാൻഅലി, ആദിൽ ഹുസെെൻ അമർകോട്ട്, ഉസ്മാൻ ബഹവല്പൂർ എന്നിവരാണ് നുഴഞ്ഞുകയറിയിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു


ആ​ഗസ്റ്റ് രണ്ടാം വാരം കാട്മണ്ഡുവിലാണ് തീവ്രവാദികളെത്തിയത്. തുടർന്ന് രണ്ടാഴ്ച മുന്നെ ബിഹാറിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. തീവ്രവാദ ഭീഷണിക്കൊപ്പം ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ ബീഹാര്‍ അതീവ സുരക്ഷയിലാണ് .



deshabhimani section

Related News

View More
0 comments
Sort by

Home