കുൽഗാമിൽ സൈന്യവുമായി ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളുമായി സുരക്ഷാസേനയുടെ ഏറ്റുമുട്ടല്‍. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ ഒരുസൈനികന് സാരമായി പരിക്കേറ്റു.
ഇന്ത്യൻ ആർമി, കശ്‌മീർ പൊലീസ്, ശ്രീനഗറിലെ സിആർപിഎഫ് ടീം എന്നിവർ സംയുക്തമായി ഗുദ്ദർ വനമേഖലയിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് തീവ്രവാദി ആക്രമണമുണ്ടായതെന്നാണ് ഒൗദ്യോഗികമായുള്ള വിവരം.









0 comments