തെലങ്കാനയിലെ മരുന്ന് നിർമാണശാലയിലെ സ്ഫോടനം; മരണസംഖ്യ 42 ആയി

PHOTO: X
ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ മരുന്ന് നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. തിരച്ചിലിനിടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്‌ച രാവിലെ 9.28നാണ് സംഗറെഡ്ഡി പശ്മിലാരം വ്യവസായ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയുടെ പ്ലാന്റിലെ റിയാക്‌ടറിൽ പൊട്ടിത്തെറിയുണ്ടായത്. അപകടസമയത്ത് 90പേര്‍ പ്ലാന്റിലുണ്ടായിരുന്നു. വൻസ്‌ഫോടനത്തിൽ കെട്ടിടം തകര്‍ന്ന് തൊഴിലാളികള്‍ ദൂരേക്ക് തെറിച്ചു. കനത്ത പുക നിറഞ്ഞതോടെ പരിസരത്തുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചു.
ഫാര്‍മസ്യൂട്ടിക്കൽ, കെമിക്കൽ വ്യവസായങ്ങളുടെ പ്രധാനകേന്ദ്രമാണ് അപകടം നടന്ന പശ്മിലാരം.









0 comments