പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
മുംബൈ: വിദ്യാര്‍ഥിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ അധ്യാപികയെയാണ് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 16കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ് പരാതി.
അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് ആരോപണം. 2023 അവസാനത്തോടെ സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണംചെയ്തതെന്നും പൊലീസ് പറഞ്ഞു.
അധ്യാപികയുടെ അതിക്രമം വിദ്യാര്‍ഥി തുടക്കത്തിൽ എതിര്‍ത്തെങ്കിലും അധ്യാപിക മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിദ്യാര്‍ഥിയെ അനുനയിപ്പിക്കുകയായിരുന്നു. ഇതിനായി സ്കൂളിനു പുറത്തുള്ള ഒരു യുവതിയെയാണ് പ്രതി കൂട്ട് പിടിച്ചത്. ഈ യുവതി വിദ്യാര്‍ഥിയുമായി നിരന്തരം സംസാരിക്കുകയും അധ്യാപികയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മുതിർന്ന സ്ത്രീകളും കൗമാരക്കാരായ ആൺകുട്ടികളും തമ്മിലുള്ള ബന്ധം "സാധാരണമാണ്" എന്നും വിദ്യാർഥിയും അധ്യാപികയും തമ്മിൽ നല്ല ചേർച്ചയാണെന്നും പറഞ്ഞ് യുവതി കുട്ടിയെ നിരന്തരം പ്രോത്സാഹിപ്പിച്ചു. ഇതിനുപിന്നാലെ അധ്യാപികയെ കാണാനും ബന്ധം തുടരാനും വിദ്യാര്‍ഥി സമ്മതിച്ചു. തുടര്‍ന്ന് പലയിടങ്ങളില്‍വെച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്നാണ് ആരോപണം.









0 comments