മനുഷ്യത്വത്തിനു എതിരായ ആക്രമണം: യൂസഫ് തരിഗാമി

ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് സംസ്ഥാനത്തെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എം എൽ എയുമായ മുഹമ്മദ് യൂസഫ് തരിഗാമി. മനുഷ്യത്വത്തിന്റെ മൂല്യങ്ങളെ തന്നെ അപമാനിക്കുന്നതും പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലാത്തതുമായ ദുഷ്ടതയുടെയും ക്രൂരതയുടെയും നടപടിയാണിത്.
നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന ഐക്യത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാന തത്വങ്ങളെ തകർക്കുന്ന ഇത്തരം നിഷ്ഠൂരതകൾ ഒരിക്കലും വിജയിക്കില്ല. കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ഓരോ സഞ്ചാരിയും കശ്മീരിലേക്ക് വന്നപ്പോൾ അതിന്റെ നേട്ടം ഇവിടത്തെ ജനങ്ങൾക്കാണ്.
നമ്മുടെ ആളുകൾ കുട്ടികളെ വളർത്തുന്നതും കുടുംബം പോറ്റുന്നതും എങ്ങിനെയാണെന്ന് മനസിലാക്കണം. ടാക്സി ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഹോട്ടൽ ഉടമയോ ആവട്ടെ, അതല്ല ഒരു ശിക്കാര തുഴയുന്നവരോ കുതിരസവാരി തൊഴിലാളികളോ ആവട്ടെ അവരെല്ലാം ജീവിച്ച് പോകുന്നത്, ഉപജീവനം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് മനസിലാക്കണം. ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കേണ്ട കുറ്റകൃത്യമാണ് ഈ ആക്രമണമെന്നും തരിഗാമി പറഞ്ഞു.









0 comments