സാംസങ് പ്ലാന്റിൽ പ്രക്ഷോഭം തുടരുന്നു

ചെന്നൈ: ശ്രീപെരുമ്പതുരിലെ സാംസങ് പ്ലാന്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളിപ്രക്ഷോഭം തുടരുന്നു. ശക്തമായ പ്രക്ഷോഭത്തിലൂടെ സിഐടിയു പിന്തുണയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ തൊഴിലാളികൾ അവകാശം നേടിയതിനു പിന്നാലെ മൂന്ന് തൊഴിലാളികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അഞ്ചിനാണ് തൊഴിലാളികൾ സമരമാരംഭിച്ചത്.
ഫാക്ടറിക്ക് സമീപം സിഐടിയു സെക്രട്ടറി ഇ മുത്തുകുമാറിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി. ശിക്ഷാനടപടികൾ പിൻവലിച്ചില്ലെങ്കിൽ മറ്റു യൂണിയനുകളുടെ പങ്കാളിത്തത്തിൽ സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുത്തുകുമാർ അറിയിച്ചു.









0 comments