വിദ്യാർഥികളെ "ജയ് ശ്രീ റാം' വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ

ചെന്നൈ : പരിപാടിക്കിടെ വിദ്യാർഥികളെ "ജയ് ശ്രീറാം' വിളിപ്പിച്ച് തമിഴ്‌നാട് ഗവർണർ ആർ എൻ രവി. ത്യാഗരാജ എൻജിനിയറിങ് കോളേജിൽ ശനിയാഴ്‌ച നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സംഭവം.
തമിഴ് കവി കമ്പരുടെ സ്‌മരണാർഥം നടത്തിയ കമ്പർ ഇൻ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പരിപാടിയിലെ സംസ്ഥാനതല പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരം നൽകാനെത്തിയതായിരുന്നു അദ്ദേഹം. പ്രസംഗം അവസാനിപ്പിക്കുംമുമ്പാണ് ജയ് ശ്രീറാം വിളിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ഗവർണറുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയർന്നു.









0 comments