'കോളനി' ഇനി വേണ്ട; കേരളത്തിന് പിന്നാലെ തമിഴ്നാടും

m k stalin
വെബ് ഡെസ്ക്

Published on Apr 30, 2025, 10:49 AM | 1 min read

ചെന്നൈ:‘കോളനി’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കേരളത്തിന് പിന്നാലെ തമിഴ്നാടും. സർക്കാർ ഉത്തരവുകളിലും രേഖകളിലും കോളനി പരാമർശം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അറിയിച്ചു.


തൊട്ടുകൂടായ്മയും ചരിത്രപരമായ ജാതി വിവേചനത്തിന്റെയും പ്രതീകമാണു കോളനി എന്ന വാക്കെന്ന് സ്റ്റാലിൻ പറഞ്ഞു. ഈ മണ്ണിൽ പ്രാചീന കാലം മുതൽ ജീവിക്കുന്ന മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ച് വന്നിരുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.


ബ്രീട്ടീഷ് കാലഘട്ടത്തിന്റെ അവശേഷിപ്പായാണ് ഈ വാക്ക് ഔദ്യോഗിക രേഖകളിലും മറ്റും കയറി വന്നത്. കേരളം ഇതിനെ കണ്ടറിഞ്ഞ് ഒഴിവാക്കിയിരുന്നു. ദലിത് വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളെ ഈ വാക്ക് ഉപയോഗിച്ച് തിരിച്ചറിയുന്ന രീയിയുണ്ടായിരുന്നു.


ജനങ്ങൾക്കിടയിൽ കോളനി എന്ന വാക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനു സർക്കാർ ശ്രമങ്ങൾ നടത്തുമെന്നും തമിഴ്നാട് തീരുമാനിച്ചു. കോളനി പ്രയോഗം ദലിതരെ അപമാനിക്കുന്നതിനു തുല്യമാണെന്നും അതൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വിസികെ എംഎൽഎ സിന്തനൈ സെൽവൻ ആവശ്യപ്പെട്ടിരന്നു. ഇതിന് മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.


കേരളത്തിൽ പിണറായി വിജയൻ സർക്കാർ ദലിതരുമായി ബന്ധപ്പെട്ട് കോളനി എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തലാക്കിയിരുന്നു . പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ 2024 ജൂണിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.


തമിഴ്നാട് ഉയരങ്ങളിലേക്കെന്ന്


ഡിഎംകെ ഭരണത്തിൻ കീഴിൽ തമിഴ്‌നാട് പുതിയ ഉയരങ്ങളിലെത്തിയെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. 2024-25 ലെ സംസ്ഥാനത്തിന്റെ 9.69 ശതമാനം വളർച്ചാ നിരക്കിനെ എടുത്തു കാട്ടി. കേന്ദ്ര സ്ഥിതിവിവരക്കണക്കുകളും ഇത് സാധൂകരിച്ചതായിചൂണ്ടികാട്ടി. മിഡിൽ സ്‌കൂളുകളിലെ "കൊഴിഞ്ഞുപോകൽ ഇല്ല" എന്ന നയം, ദാരിദ്ര്യ നിർമാർജന സംരംഭങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിലെ മുന്നേറ്റങ്ങൾ എന്നിവയിലും മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനത്തെ ക്രമസമാധാനം നന്നായി പരിപാലിക്കപ്പെട്ടിട്ടുണ്ടെന്ന് നിയമസഭയെ അറിയിച്ചു. "ചിലർ ഇവ മറിച്ചായിരിക്കണമെന്ന് ആഗ്രഹിക്കുന്നു" എന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home