സംഭൽ മസ്‌ജിദ്: തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്‌ജിദിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് രണ്ടാഴ്‌ചകൂടി സുപ്രീംകോടതി നീട്ടി. തൽസ്ഥിതി ഉത്തരവ് അസാധുവാക്കണമെന്ന കേന്ദ്രസർക്കാരിന്റെയും സംഘപരിവാർ അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജയിന്റെയും ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
അതേസമയം, മസ്‌ജിദ് ഭാരവാഹികളുടെ പേരിൽ രണ്ട് ഹർജികളിൽ പരിഗണനയ്‌ക്ക് എത്തിയതിൽ കോടതി അതൃപ്‌തി അറിയിച്ചു. ഹർജിക്കാരായ മസ്‌ജിദ് കമ്മിറ്റി സെക്രട്ടറിയുടെയും വൈസ് പ്രസിഡന്റെയും പേരിലാണ് ഒരു ഹർജികൂടി കോടതിക്ക് മുന്നിലെത്തിയത്. രണ്ട് ഹർജി എത്തിയതെങ്ങനെയെന്നും ഏതാണ് സാധുവായതെന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രജിസ്‌ട്രിക്ക് കോടതി നിർദേശം നൽകി. 1991ലെ ആരാധനാലയ നിയമം നിലവിലുള്ളതിനാൽ മസ്‌ജിദിനെതിരെ ഹർജികൾ നിലനിൽക്കില്ലെന്ന വാദം തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് മസ്‌ജിദ് കമ്മിറ്റി സുപ്രീംകോടതിയിലെത്തിയത്.









0 comments