പ്രതികളെ വെറുതെ വിട്ട സംഭവം; കീഴ്കോടതിയോട് പ്രത്യേക ജുഡീഷ്യൽ പരിശീലനം തേടാൻ സുപ്രീം കോടതി

ന്യൂഡൽഹി: വസ്തുതകൾ വിലയിരുത്താതെ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ പ്രത്യേക ജുഡീഷ്യൽ പരിശീലനം കീഴ്കോടതിയോട് നിർദ്ദേശിച്ച് സുപ്രീം കോടതി. 1.9 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ജാമ്യം അനുവദിച്ച രീതിയെയാണ് സുപ്രീം കോടതി വിമർശിച്ചത്. ഡൽഹി കർകർഡൂമ കോടതിയിലെ രണ്ട് ജഡ്ജിമാരോട് ഒരാഴ്ച നീണ്ടുനിൽക്കുന്ന "പ്രത്യേക ജുഡീഷ്യൽ പരിശീലനം" തേടാൻ നിർദ്ദേശിച്ചത്. പ്രതികളെ വിട്ടയക്കുമ്പോൾ വസ്തുതകൾ പരിശോധിച്ചില്ലെന്നാണ് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ലയും എസ് വി എൻ ഭട്ടിയും അടങ്ങിയ ബെഞ്ച് കണ്ടെത്തിയത്.
വ്യാജ ഭൂമി ഇടപാട് വഴി നെറ്റ്സിറ്റി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെ കബളിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ധരം പാൽ സിംഗ് റാത്തോഡും ഭാര്യ ശിക്ഷ റാത്തോഡും ഉൾപ്പെട്ട കേസിലാണ് വിധി. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ സത്യവാങ്മൂലം നൽകിയതിനും ദമ്പതികളെ കുറ്റപ്പെടുത്തി ഡൽഹി ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.









0 comments