തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് നല്ലതല്ല; വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിന് സുപ്രീംകോടതിയുടെ വിമർശനം. സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാൽ ആളുകൾ ജോലി ചെയ്യാൻ തയ്യാറല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണങ്ങൾ നടത്തിയത്.
നഗരപ്രദേശങ്ങളിലെ ഭവനരഹിതരുടെ പാർപ്പിട അവകാശം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. "നിർഭാഗ്യവശാൽ, ഈ സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. അവർക്ക് സൗജന്യമായി റേഷൻ ലഭിക്കുന്നു. ഒരു ജോലിയും ചെയ്യാതെ തന്നെ പണവും ലഭിക്കുന്നു," ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.
ജനസേവകർക്ക് ജനങ്ങളോടുള്ള ശ്രദ്ധയെ ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു. എന്നാൽ ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നത് കൊണ്ട് ആളുകളെ സമൂഹത്തിൻ്റെ മുഖ്യധാരയുടെ ഭാഗമാവില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.








0 comments