'ഞാൻ വിശ്വസിക്കുന്നത് അംബേദ്കറുടെ ആദർശങ്ങളെ': ആർഎസ്എസിന്റെ ക്ഷണം നിരസിച്ച് ചീഫ് ജസ്റ്റിസിന്റെ അമ്മ

മുംബൈ: ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ അമ്മ കമൽതായ് ഗവായ്. മഹർഷ്‌ട്രയിലെ അമരാവതിയിൽ നടക്കാനിരിക്കുന്ന ആർഎസ്എസിന്റെ നൂറാം വാർഷിക ചടങ്ങിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്. 'അമ്മ ക്ഷണം സ്വീകരിച്ചെന്ന് ഇളയ മകനെയും ജസ്റ്റിസിന്റെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായ്‌യുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമ്മയുടേതെന്ന പേരിൽ പുറത്തിറങ്ങിയ കത്ത് പ്രചരിക്കുന്നത്.
അമരാവതിയിലെ ആർഎസ്എസ് പരിപാടിയുമായി ബന്ധപ്പെട്ട നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നാണ് കത്തിൽ പറയുന്നത്. താൻ അംബേദ്‌കറിന്റെ ആശയങ്ങളിലാണ് വിശ്വസിക്കുന്നതെന്നും ഒരിക്കലും ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുകയോ പരിപാടിയെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നും കത്തിൽ പറയുന്നു. തെറ്റായ പ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും കത്തിലുണ്ട്. അതേസമയം കത്ത് അമ്മയുടേതാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും 'അമ്മ എന്ത് നിലപാട് സ്വീകരിച്ചാലും കൂടെ നിൽക്കുമെന്നും ഡോ. രാജേന്ദ്ര ഗവായ് പറഞ്ഞു.








0 comments