അതിജീവിതയെ വീണ്ടും വിസ്‌തരിക്കാനാവില്ല; ഇരയാകുന്ന കുട്ടികൾക്ക്‌ വീണ്ടും മാനസികാഘാതം ഏൽക്കരുത് : സുപ്രീംകോടതി

supreme court
വെബ് ഡെസ്ക്

Published on Sep 24, 2025, 11:58 AM | 1 min read

ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങൾക്ക്‌ ഇരയാകുന്ന കുട്ടികൾക്ക്‌ വീണ്ടും മാനസികാഘാതം ഏൽക്കുന്നില്ലന്ന്‌ ഉറപ്പാക്കേണ്ടത്‌ കോടതികളുടെ കടമയാണെന്ന്‌ സുപ്രീംകോടതി.


അതിജീവിതയായ പെൺകുട്ടിയെ വീണ്ടും വിസ്‌രിക്കണമെന്ന അരുണാചൽ സ്വദേശിയായ പ്രതിയുടെ ആവശ്യം തള്ളിയാണ്‌ ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ നിരീക്ഷണം. പ്രതിയുടെ ആവശ്യം അംഗീകരിച്ചാൽ കോടതിയോടുള്ള ജനവിശ്വാസത്തെ അത്‌ ദുർബലപ്പെടുത്തും. കുറ്റം തെളിഞ്ഞ ശേഷവും ഇത്തരമൊരു അവസരം പ്രതിക്ക്‌ നൽകുന്നത്‌ ഓരോ കുട്ടിക്കും ഭരണഘടനാപരമായി നൽകുന്ന വാഗ്‌ദാനത്തെ വഞ്ചിക്കുന്നതാകും. തന്റെ കുട്ടിയെ നീതിയിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരവുമായിരിക്കുമെന്നും ബെഞ്ച്‌ വിലയിരുത്തി.




deshabhimani section

Related News

View More
0 comments
Sort by

Home