ഭരണഘടന സംരക്ഷിക്കാന്‍
സുദർശൻ റെഡ്ഡി ജയിക്കണം; ഇടതുപക്ഷ പാർടികളുടെ സംയുക്ത പ്രസ്താവന

SUDARSAN REDDY.
വെബ് ഡെസ്ക്

Published on Aug 30, 2025, 08:18 AM | 1 min read

ന്യൂഡൽഹി : ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞാവാചകം മനസ്സിലോർത്ത്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിക്ക്‌ വോട്ടുചെയ്യാൻ എല്ലാ എംപിമാരോടും ഇടതുപക്ഷ പാർടികൾ ആഹ്വാനംചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ വെറും അക്കങ്ങളുടേതു മാത്രമല്ല. ഭാവി ഇന്ത്യയെ സംബന്ധിച്ച രണ്ട്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ തമ്മിലുള്ള മത്സരമാണ്‌.

ഭരണഘടനാപരമായി മതനിരപേക്ഷത ഉയർത്തിപിടിക്കുന്ന ജനാധിപത്യരാജ്യമായി ഇന്ത്യ തുടരണോ അതോ ഹിന്ദുത്വ ഏകാധിപത്യ രാജ്യമായി ചുരുങ്ങണോയെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഉപരാഷ്ട്രപതി, ഗവർണർമാർ, തെരഞ്ഞെടുപ്പ്‌ കമീഷൻ തുടങ്ങിയ ഭരണഘടനാപദവികളെ പോലും കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന്‌ പ്രസ്‌താവനയിൽ പറഞ്ഞു.

എല്ലാ പ്രതിപക്ഷ പാർടികളുടെയും സ്ഥാനാർഥിയായി ജസ്റ്റിസ്‌ സുദർശൻ റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വത്തെ അംഗീകരിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

-‘എല്ലാ എംപിമാർക്കും കത്തയക്കും

’ മുംബൈ : ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കു തന്നെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്‌ മുഴുവൻ ലോക്‌സഭാ‍, രാജ്യസഭാ എംപിമാർക്കും കത്തയക്കുമെന്ന്‌ പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡി. ‘ഞാൻ ഒരു രാഷ്‌ട്രീയ പാർടിയുടെയും അംഗമല്ല. ഭാവിയിൽ അംഗത്വമെടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. അതുകൊണ്ടുതന്നെ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാ എംപിമാരോടും വോട്ടഭ്യർഥിക്കാൻ സാധിക്കുന്ന സ്ഥാനാർഥി ഞാനാണ്‌’– സുദർശൻ റെഡ്ഡി പറഞ്ഞു. ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കു തന്നെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിലാണ്‌ റെഡ്ഡിയിപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Home