തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റർ എസ് എം രാജുവിന് ദാരുണാന്ത്യം

PHOTO: X
ചെന്നൈ: ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ എസ് എം രാജുവിന് ദാരുണാന്ത്യം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ അഭിനയിക്കുന്ന വേട്ടുവൻ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ജൂലൈ 13 രാവിലെയോടെയാണ് സംഭവം.
സിനിമയിലെ കാർ സ്റ്റണ്ട് സീനുകൾ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഷൂട്ടിനിടെ ജംപ് ചെയ്ത രാജുവിന്റെ കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നിരവധി തമിഴ് സിനിമകളിൽ പ്രവർത്തിച്ച് പരിചയമുള്ള ആളാണ് എസ് എം രാജു. അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായ നടൻ വിശാൽ ആണ് രാജുവിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.









0 comments