ഗവർണറിൽനിന്ന് പിഎച്ച്‌ഡി സ്വീകരിക്കാൻ വിസമ്മതിച്ച് വിദ്യാർഥിനി

ചെന്നൈ
തമിഴ്‌നാട്ടിന്റെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗവർണർ ആർ എൻ രവിയിൽ നിന്ന് പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച് വിദ്യാർഥിനി.
മനോന്മണിയം സുന്ദരനാർ സർവകലാശാലയിലെ ജീൻ ജോസഫാണ് ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാതെ വൈസ് ചാൻസലർ ചന്ദ്രശേഖറിൽ നിന്നും സ്വീകരിച്ചത്.
ആർ എൻ രവി തമിഴ്‌നാടിനും തമിഴർക്കും എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. അതിന്റെ പ്രതിഷേധ സൂചകമായിട്ടാണ് വൈസ് ചാൻസലറിൽ നിന്നും പിഎച്ച്‌ഡി സർട്ടിഫിക്കറ്റ് സ്വീകരിച്ചതെന്നും ജീൻ പ്രതികരിച്ചു. ഡിഎംകെ നേതാവ് എം രാജന്റെ ഭാര്യയാണ് ജീൻ.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. തമിഴ്‌നാട് പാസ്സാക്കിയ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിച്ചത് ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ നിയമയുദ്ധത്തിന് വഴിവച്ചിരുന്നു.









0 comments