കർണാടകത്തിൽ സ്‌കൂളിന് തീപിടിച്ച് വിദ്യാർഥി മരിച്ചു

ബംഗളൂരു: കർണാടക കുഡക് ജില്ലയിലെ റെസിഡൻഷ്യൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ ഏഴുവയസ്സുകാരന് ദാരുണാന്ത്യം. രണ്ടാം ക്ലാസ്സ് വിദ്യാർഥി പുഷ്‌പകാണ് മരിച്ചത്. കട്ടഗേരിയിലെ ഹര്‍ മന്ദിര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിൽ വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. അപകടമുണ്ടാകുന്പോൾ 29 കുട്ടികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.









0 comments