സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി
ഇന്ത്യയുടെ ആകാശം ആഗോള ശതകോടീശ്വരന്‍ ഇലോൺ മസ്‌കിന് തുറന്നുകൊടുത്ത് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് അതിവേഗ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനുള്ള ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈല്‍ പേഴ്സണൽ കമ്യൂണിക്കേഷന്‍ ബൈ സാറ്റ്‍ലൈറ്റ് ) ലൈസന്‍സ് കേന്ദ്രടെലികോം മന്ത്രാലയം മസ്‍കിന്റെ സ്റ്റാര്‍ലിങ്കിന് അനുവദിച്ചു. ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ടെലികോം വകുപ്പ് ഇന്ത്യയിൽ നൽകുന്ന മൂന്നാമത്തെ ലൈസന്‍സാണിത്.
ഫ്രഞ്ച് കമ്പനിയായ യുട്ടേൽസാറ്റിന്റെ വൺ വെബിനും റിലയന്‍സ് ജിയോക്കും നേരത്തെ ലൈസന്‍സ് ലഭിച്ചു. ജെഫ് ബെസോസിന്റെ ആമസോൺ കൈപ്പറിന്റെ അപേക്ഷയിൽ തീരുമാനെടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശനത്തിനിടെ ഇലോൺ മസ്‍കുമായി ചർച്ചകള്‍ നടത്തിയിരുന്നു. 125ലേറെ രാജ്യങ്ങളിൽ സ്റ്റാര്‍ലിങ്ക് നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്.









0 comments