ഇന്ത്യന്‍ ആകാശത്ത് മസ്‍ക് ; സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തനാനുമതി

ന്യൂഡൽഹി
ശതകോടീശ്വരന്‍ ഇലോൺ മസ്‌കിന് രാജ്യത്ത് അതിവേഗ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്രബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സ്‍പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷന്‍ സെന്റര്‍ മസ്‍കിന്റെ കമ്പനിയായ സ്റ്റാര്‍ലിങ്കിന് അഞ്ചുവര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നൽകി.
ടെലികോം മന്ത്രാലയം ജൂണിൽ ജിഎംപിസിഎസ് (ഗ്ലോബൽ മൊബൈല്‍ പേഴ്സണൽ കമ്യൂണിക്കേഷന്‍ ബൈ സാറ്റ്‍ലൈറ്റ്) ലൈസന്‍സ് അനുവദിച്ചിരുന്നു. അവസാന കടമ്പയായിരുന്നു ബഹിരാകാശ വകുപ്പിന്റെ അനുമതി.
2022 മുതൽ ഇന്ത്യയിൽ അതിവേഗ ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസിന് അനുമതിക്കായി മസ്‍ക് ശ്രമിക്കുന്നുണ്ട്. അമേരിക്കൻ ഏജൻസികൾക്ക് ഇന്ത്യയുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയ സംവിധാനത്തിലേക്കും പ്രവേശിക്കാനുള്ള പിൻവാതിലാണ് സ്റ്റാര്‍ലിങ്കെന്ന വിമര്‍ശം ശക്തമാണ്. സ്റ്റാർലിങ്കിന് അനുവദിക്കുന്ന സാറ്റ്‍ലൈറ്റ് സ്‌പോട്ടുകൾ, പ്രത്യേകിച്ച് ലോ എർത്ത് ഓർബിറ്റ് സ്‌പോട്ടുകൾ തിരിച്ചെടുക്കാൻ കഴിയില്ല. ഗുരുതര സുരക്ഷാ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും ശക്തമായിരിക്കെയാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആകാശം സ്റ്റാര്‍ലിങ്കിന് കൈമാറുന്നത്.









0 comments