സ്റ്റാർലിങ്ക് ഒരുവർഷത്തിനകം; നിരക്ക് 33,000 രൂപവരെ

ന്യൂഡൽഹി: ലേലം നടത്താതെ കേന്ദ്രസർക്കാർ നേരിട്ട് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ (സാറ്റ്കോം) സ്‌പെക്‌ട്രം അനുവദിച്ചതോടെ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. 12 മാസത്തിനകം പ്രവർത്തനം തുടങ്ങുമെന്നും ബംഗ്ലാദേശിലേതിന് സമാന നിരക്കായിരിക്കും ഇന്ത്യയിലെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഒറ്റത്തവണയായി 33,000 രൂപ നൽകിയോ മാസം മൂവായിരം രൂപ നൽകിയോ സ്റ്റാർലിങ്ക് ഡാറ്റ റിസീവറുകൾ വാങ്ങാം.
പ്രവർത്തനം തുടങ്ങുന്നതിന് ബഹിരാകാശ നിയന്ത്രണ സ്ഥാപനമായ ഇൻ–-സ്‌പെയിസിന്റെ അനുമതികൂടി കമ്പനിക്ക് ലഭിക്കണം. അതിനുശേഷം അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി പ്രവർത്തനം തുടങ്ങും. ഇന്ത്യയുടെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾപോലും സ്റ്റാർലിങ്കിലൂടെ അമേരിക്കയുടെ പക്കലെത്തുമെന്ന ആശങ്ക തള്ളിയാണ് കേന്ദ്രത്തിന്റെ നീക്കം.









0 comments