ട്രംപിന്റെ ‘തീരുവയുദ്ധ’ത്തില്‍ അടിപതറിയ 
കേന്ദ്രസർക്കാർ മസ്‌ക്‌ ആവശ്യപ്പെട്ടതെല്ലാം 
ചെയ്‌തുകൊടുത്തു

സ്റ്റാർലിങ്കിന്‌ പരവതാനി 
വിരിച്ചത്‌ യുഎസ് പേടിയിൽ

starlink deal
avatar
എം അഖിൽ

Published on Mar 15, 2025, 02:13 AM | 1 min read


ന്യൂഡൽഹി : കേന്ദ്രസർക്കാർ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക്‌ ആനയിക്കുന്നത്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണികൾക്കും സമ്മർദങ്ങൾക്കും വഴങ്ങി. തീരുവ വിഷയത്തിൽ മോദിസർക്കാരിനെ അമേരിക്ക കടുത്ത സമ്മർദത്തിലാക്കിയതോടെ, ട്രംപിന്റെ ഇഷ്ടക്കാരനും ശതകോടീശ്വരനുമായ മസ്‌കിന്റെ കമ്പനിയെ പരവതാനി വിരിച്ച് രാജ്യത്തേക്ക് ആനയിക്കാൻ തീരുമാനിക്കുകയായിരുന്നു.


കഴിഞ്ഞമാസം അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായും മസ്‌കുമായും നടത്തിയ കൂടിക്കാഴ്‌ചകളിൽ സ്റ്റാർലിങ്ക്‌ ചർച്ചയായി. മസ്‌കുമായുള്ള കൂടിക്കാഴ്‌ചയിൽ ‘ബഹിരാകാശവും സാങ്കേതികവിദ്യയും ഈ മേഖലകളിലെ നവീന പ്രവണതകളും’–- ചർച്ചയായെന്നാണ് പ്രധാനമന്ത്രി അന്ന് എക്‌സില്‍ പോസ്റ്റിട്ടത്. ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ്‌ സേവനം നൽകുന്ന സ്റ്റാർലിങ്ക്‌ സംബന്ധിച്ചും ചർച്ച നടത്തിയെന്ന് വ്യക്തം.


ട്രംപിന്റെ ‘തീരുവയുദ്ധം’ ഉൾപ്പെടെയുള്ള കടന്നാക്രമണങ്ങളിൽ അടിപതറിയ കേന്ദ്രസർക്കാർ മസ്‌ക്‌ ആവശ്യപ്പെട്ടതെല്ലാം ചെയ്‌തുകൊടുത്തു. ബ്രോഡ്‌ബാൻഡ്‌ ഉപഗ്രഹ സ്‌പെക്‌ട്രങ്ങൾ ലേലത്തിലൂടെ വിൽക്കുന്നതിന്‌ പകരം ഉദ്യോഗസ്ഥതലത്തിലൂടെ വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തത്‌ ഇതിന് ഉദാഹരണം. ഈ തീരുമാനത്തെ കൈയടിച്ച്‌ സ്വാഗതം ചെയ്‌ത്‌ മസ്‌ക്‌ രംഗത്തെത്തിയിരുന്നു. മോദിയുടെ കോര്‍പ്പറേറ്റ് ചങ്ങാതി മുകേഷ്‌ അംബാനിയുടെ ജിയോയുടെയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ എയർടെല്ലിന്റെയും സഹകരണത്തോടെയാണ് കേന്ദ്രം സ്റ്റാർലിങ്കിനെ രാജ്യത്തെത്തിക്കുന്നത്‌.


സ്റ്റാർലിങ്കിനെ ഇന്ത്യയിൽ എത്തിക്കാൻ 2021 മുതൽ മസ്‌ക്‌ ചരടുവലി നടത്തുന്നു. ഇന്ത്യന്‍ ഉപഗ്രഹ ഇന്റർനെറ്റ്‌ സേവന മേഖല 2030ഓടെ പൂർണമായി സ്റ്റാര്‍ലിങ്കിന് അനുകൂലമാകുമെന്നാണ്‌ മസ്‌കിന്റെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home