തമിഴ്നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക; കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ

photo credit: PTI, പ്രതീകാത്മക ചിത്രം
ചെന്നൈ: ശ്രീലങ്ക അറസ്റ്റ് ചെയ്ത എട്ട് മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജൂൺ 29നാണ് ശ്രീലങ്കൻ അധികൃതർ രാമേശ്വരത്ത് നിന്നുള്ള 8 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തത്.
മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടിനെയും സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് എഴുതിയ കത്തിൽ സ്റ്റാലിൻ പറഞ്ഞു. "ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ളവരുടെ, ഉപജീവനത്തെയും സുരക്ഷയെയും ബാധിക്കുന്ന ഗുരുതരമായ ഒരു വിഷയത്തിലേക്ക് കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കത്തിന്റെ തുടക്കം.
Related News
ഇത്തരം സംഭവങ്ങൾ ബോട്ടുകളും ഉപകരണങ്ങളും നശിക്കാൻ കാരണമാകുമെന്നും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കും. വാർഷിക മത്സ്യബന്ധന നിരോധന കാലയളവ് അവസാനിച്ച് സീസൺ പുനരാരംഭിച്ചതോടെ ഉപജീവനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരിച്ചത്.
സീസൺ ആരംഭിച്ചിട്ടേയുള്ളൂ എന്നത് കണക്കിലെടുത്ത് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംയമനവും പരസ്പര ധാരണയും ഉറപ്പാക്കാൻ ശ്രീലങ്കൻ അധികാരികളുമായി നയതന്ത്രപരമായി ഇടപെടമമെന്ന് മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.









0 comments