ബഹിരാകാശനിലയത്തിൽ ജീവന്റെ വളർച്ച; നിർണായക പരീക്ഷണത്തിന് ഇന്ത്യ


സ്വന്തം ലേഖകൻ
Published on May 15, 2025, 10:28 PM | 1 min read
ന്യൂഡൽഹി: ബഹിരാകാശത്ത് ജീവന്റെ നിലനിൽപ്പ് സംബന്ധിച്ച നിർണായക ജീവശാസ്‌ത്ര പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ‘ആക്‌സിയോം–-4’ ദൗത്യത്തിന്റെ ഭാഗമായി ജീവ ശാസ്‌ത്ര പരീക്ഷണങ്ങൾ നടക്കും. ഇന്ത്യക്കാരനായ ബഹിരാകാശസഞ്ചാരി ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ല ഈ ദൗത്യത്തിൽ അംഗമാണ്.
ബഹിരാകാശ പരിതസ്ഥിതിയിൽ മൈക്രോ ആൽഗയുടെ വളർച്ചയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തി പരീക്ഷണങ്ങൾ തുടങ്ങും. ഐഎസ്‌ആർഒയും ബയോടെക്‌നോളജി വകുപ്പും സംയുക്തമായി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. പരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തിൽ സയനോ ബാക്ടീരിയയുടെ വളർച്ച പഠിക്കും. ന്യൂഡൽഹി ജനിതക എൻജിനിയറിങ്ങ്, ബയോടെക്‌നോളജി അന്താരാഷ്ട്ര കേന്ദ്രത്തിലെ ഗവേഷകരാണ് പരീക്ഷണം രൂപകൽപ്പന ചെയ്തത്.









0 comments