ബജ്‌രംഗ് ദളിന്റെ മുതിർന്ന പ്രവർത്തകരെക്കുറിച്ച് അന്വേഷിച്ചു; സൗത്ത് ഗോവ എസ്‌പിക്ക് സ്ഥലം മാറ്റം

പനാജി: ഹിന്ദു വലതുപക്ഷ സംഘടനയായ ബജ്‌രംഗ് ദളിന്റെ മുതിർന്ന പ്രവർത്തകരെയും അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശം അയച്ച് മണിക്കൂറുകൾക്കകം സൗത്ത് ഗോവ പൊലീസ് സൂപ്രണ്ട് (എസ്‌പി) സുനിത സാവന്തിനെ സ്ഥലം മാറ്റി. സാധാരണയായി, എസ്‌പി തലത്തിലുള്ള സ്ഥലംമാറ്റ ഉത്തരവുകൾ സംസ്ഥാന സർക്കാരാണ് പുറപ്പെടുവിക്കുന്നത്, എന്നാൽ ഗോവ പൊലീസ് വയർലെസ് സന്ദേശം വഴിയാണ് സുനിത സാവന്തിനെ സ്ഥലം മാറ്റിയത്. ആന്റി നാർക്കോട്ടിക് സെൽ എസ്‌പി ടികം സിങ് വർമയെ സൗത്ത് ഗോവ എസ്പിയായി നിയമിച്ചു.
തിങ്കളാഴ്ച രാവിലെ സുനിത സാവന്ത് ബജ്‌രംഗ് ദളിന്റെ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് സ്റ്റേഷനുകളിലേക്ക് വയർലെസ് മെസേയ്‌ജ് അയച്ചിരുന്നു. ബജ്‌രംഗ് ദളിന്റെ മുതിർന്ന പ്രവർത്തകർ ഇക്കാര്യം അറിഞ്ഞപ്പോൾ ഉടൻ തന്നെ ഇടപെട്ട് സ്ഥലം മാറ്റത്തിന് സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നാണ് ആരോപണം.
സൗത്ത് ഗോവയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റാനായിരുന്നു സമ്മർദ്ദം ചെലുത്തിയത്. വയർലെസ് സന്ദേശം വഴി സ്ഥലം മാറ്റം അറിയിക്കുകയും എന്നാൽ എസ്‌പി ഇതംഗീകരിക്കാത്തതിനാൽ
പൊലീസ് ആസ്ഥാനത്ത് ഹാജരാകാൻ നിർദേശം നൽകുകയുമായിരുന്നു.









0 comments