കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ ഷിംല ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2024 ഡിസംബറിൽ സോണിയ ഗാന്ധിക്ക് 78 വയസ് തികഞ്ഞിരുന്നു. നിലവിൽ സോണിയ ഗാന്ധി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍.
നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21നാണ് ആശുപത്രി വിട്ടത്.









0 comments