ശുഭാംശുവും സംഘവും ഇന്ന് യാത്ര തിരിക്കും

ഫ്ലോറിഡ
ശുഭാംശു ശുക്ലയും സംഘവും തിങ്കളാഴ്ച ഭൂമിയിലേക്ക് യാത്ര തിരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിൽനിന്ന് പകൽ 3.35ന് ഇവരുമായി ഡ്രാഗൺ പേടകം റീഡോക്ക് ചെയ്യും. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക. ചൊവ്വ പകൽ മൂന്നോടെ പേടകം കലിഫോർണിയക്കടുത്ത് പസിഫിക്ക് സമുദ്രത്തിൽ പതിക്കും. ഇവരെ രക്ഷാപ്രവർത്തകരെത്തി നാസയിലേക്ക് കൊണ്ടുപോകും.
മടക്കയാത്രയ്ക്ക് മുന്നോടിയായി ഞായറാഴ്ച ശുക്ലയ്ക്കും സംഘത്തിനും നിലയത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. രണ്ടരയാഴ്ചത്തെ നിലയജീവിതം വലിയ പാഠശാലയായിരുന്നെന്ന് ശുഭാംശു പറഞ്ഞു.അത്ഭുതവും ആഹ്ലാദവും ആവേശവും പകർന്ന ദിനങ്ങളാണ് കഴിഞ്ഞുപോയത്. മാനവരാശിയുടെ വലിയ കൂട്ടായ്മയാണ് നിലയമെന്നും ശുക്ല പറഞ്ഞു.









0 comments