ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹത്തെ പ്രിൻസിപ്പൽ സെക്രട്ടറി (രണ്ട്) ആയി നിയമിച്ചാണ് കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതി സെക്രട്ടറിയറ്റ് വിജ്ഞാപനം ചെയ്‌തു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിലടക്കം ആർബിഐ ഗവർണറായിരുന്ന ശക്തികാന്ത ദാസ് 2023ലാണ് വിരമിച്ചത്. 1980 ബാച്ച് തമിഴ്‌നാട് കേഡർ ഐഎഎസുകാരനാണ് ശക്തികാന്ത ദാസ്. നിലവിലുള്ള പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയ്‌ക്കൊപ്പം രണ്ടാമനായാണ് അദ്ദേഹം പ്രവർത്തിക്കുക.









0 comments