സഹായവുമായി എസ്എഫ്ഐ; അതിർത്തിയിൽ കുടുങ്ങിയ നൂറോളം വിദ്യാർഥികൾ ഡൽഹിയിലെത്തി

ന്യൂഡൽഹി: അതിർത്തിയിൽ കുടുങ്ങിയ നൂറോളം വിദ്യാർഥികൾ എസ്എഫ്ഐ ഹെൽപ് ഡെസ്ക് വഴി ഡൽഹിയിലെത്തി. ജമ്മു സർവകലാശാല, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളിലെ വിദ്യാർഥികളെയാണ് സുരക്ഷിതമായി ഡൽഹിയിലെത്തിച്ചത്.
എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷ്, എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് എളമൺ, എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ, എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം അനിൽ സേതുമാധവൻ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്‌എഫ്‌ഐ ഡൽഹി പ്രതിനിധി സംഘം വിദ്യാർഥികളെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസ്ഥലം ഉറപ്പാക്കി. എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി സഖാവ് ദിപ്‌സിത ധറും സിഇസി അംഗം അഭിജിത്ത് എം എല്ലും ചേർന്ന് എച്ച് കെ എസ് ഭവനിൽ വിദ്യാർഥികളെ സ്വീകരിച്ചു.
എസ്എഫ്ഐയുടെ ഹെൽപ്പ്‌ലൈൻ ഇപ്പോഴും സജീവമാണ്. കൂടുതൽ വിദ്യാർഥികൾക്ക് ഹെൽപ്ഡെസ്ക് വഴി സഹായം ലഭിക്കുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിലും ദുരിതബാധിത പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്ന വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ആവശ്യമായ സഹായം നൽകാൻ സാധ്യമായതെല്ലാം ചെയുമെന്നും എസ്എഫ്ഐ അറിയിച്ചു.








0 comments