കടുത്ത അണുബാധ: ചീഫ് ജസ്റ്റിസ് ആശുപത്രിയിൽ

photo credit : X

സ്വന്തം ലേഖകൻ
Published on Jul 14, 2025, 04:45 PM | 1 min read
ന്യൂഡൽഹി : കടുത്ത അണുബാധയെ തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടത്തിയ തെലങ്കാന സന്ദർശനത്തിടെയാണ് അണുബാധിതനായത്. അദ്ദേഹത്തിന്റെ നില തൃപ്‌തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വേനൽക്കാല അവധിക്ക് ശേഷം കോടതി തുറന്ന തിങ്കളാഴ്‌ച ചീഫ് ജസ്‌റ്റിസ് എത്തിയില്ല. തെലങ്കാനയിലെ നൽസർ നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങളിൽ ചീഫ് ജസ്‌റ്റിസ് പങ്കെടുത്തിരുന്നു. കുറഞ്ഞത് രണ്ടുദിവസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.









0 comments