ജഗ്ഗി വാസുദേവിനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ

ന്യൂഡൽഹി: വിവാദ ആത്മീയ പ്രഭാഷകൻ ജഗ്ഗി വാസുദേവ് ഇഷാ ഫൗണ്ടേഷന്റെ മറവിൽ ലൈംഗിക അതിക്രമങ്ങൾ നടത്തുന്നുവെന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ. ജഗ്ഗി വാസുദേവ് ലൈംഗികമായി ഉപദ്രവിച്ചെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് അതിജീവിതകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തുനൽകി. കപട ആത്മീയതയുടെ മറവിൽ നടത്തുന്ന കുറ്റകൃത്യങ്ങളെക്കുുറിച്ച് സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടത്തണമെന്നും പൊലീസിനെ പലതവണ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ പറയുന്നു.
ജഗ്ഗി വാസുദേവിന്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് ‘സദ്‌ഗുരുവിന്റെ സാമ്രാജ്യത്തിന് പിന്നിൽ’ എന്ന ലേഖനം അന്താരാഷ്ട്ര പത്രപ്രവർത്തക ബി സ്കോഫീൽഡ് ഗുരു മാഗസിനിൽ മാർച്ച് ആദ്യവാരം പ്രസിദ്ധീകരിച്ചിരുന്നു. ചൂഷണത്തിനിരയായ നിരവധി യുവതികളുടെ അനുഭവങ്ങൾ ലേഖനത്തിൽ പങ്കുവച്ചു.









0 comments