കേരളത്തിലും എസ്‌ഐആർ: കമീഷന്‌ നോട്ടീസ്‌

bihar migrants in kerala election commission
വെബ് ഡെസ്ക്

Published on Sep 09, 2025, 12:00 AM | 1 min read

ന്യൂഡൽഹി : അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്‌, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ബിഹാർ മോഡലിൽ വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) വേണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ബിജെപി നേതാവ്‌ അശ്വനി ഉപാധ്യായയുടെ ഹർജിയിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ നോട്ടീസയച്ചത്‌. രാജ്യമെന്പാടും എസ്‌ഐആർ വേണമെന്നും തുടക്കമെന്ന നിലയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നടത്തണമെന്നുമാണ്‌ ആവശ്യം. വിഷയം 25ന്‌ കോടതി വീണ്ടും പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home