യുപിയിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിൽ തീപ്പൊരി; യാത്രക്കാർ സുരക്ഷിതർ

ലഖ്നൗ: ലഖ്നൗ ചൗധരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങിനിടെ സൗദി വിമാനത്തിന് സാങ്കേതി തകരാർ. വിമാനത്തിന്റെ ചക്രങ്ങളുടെ ഭാഗത്തുനിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാകുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ജിദ്ദയിൽനിന്ന് ഹജ്ജ് തീർത്ഥാടകരുമായി എത്തിയതാണ് വിമാനം.
റൺവെയിലൂടെ വിമാനം നീങ്ങുമ്പോഴാണ് തീപ്പൊരി ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ അഗ്നിശമനസേന ഉൾപ്പെടെ എത്തി രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാരെയെല്ലാം പുറത്തേക്ക് എത്തിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. എന്നാൽ സാങ്കേതിക തകരാറിന് പിന്നിലെ കാരണം പുറത്തുവിട്ടിട്ടില്ല.









0 comments