ദേശീയ കാർഷിക വിപണനനയ ചട്ടക്കൂടിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് എസ്‌കെഎം

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ കാർഷിക വിപണനനയ ചട്ടക്കൂടിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം). കാർഷിക കോർപ്പറേറ്റവൽക്കരണത്തിനെതിരായ നയം തള്ളിക്കളയണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് എസ്‌കെഎം അഭ്യർഥിച്ചു. രണ്ടാംമോദി സർക്കാർ പിൻവലിച്ച മൂന്ന് കാർഷിക കരിനിയമങ്ങളും പിൻവാതിലിൽക്കൂടി നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ കാർഷിക വിപണനയ ചട്ടക്കൂട് രേഖയ്‌ക്കെതിരെ പഞ്ചാബിനോട് പ്രമേയം അവതരിപ്പിക്കാനും എസ്‌കെഎം ആവശ്യപ്പെട്ടിരുന്നു.
ഗ്രാമതലത്തിൽ കേന്ദ്രത്തിന്റെ നയത്തിനെതിരെ കർഷകരെ അണിനിരത്തുമെന്നും എസ്‌കെഎം ഓൺലൈനായി ചേർന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.









0 comments