ജയ്‌ശങ്കർ പുടിനെ കണ്ടു

മോസ്‌കോ
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി വിദേശമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം വികസിപ്പിക്കുന്നതിനാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ജയ്‌ശങ്കർ പുടിനെ കണ്ടത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനമാക്കിയതിനെത്തുടർന്നുള്ള വ്യാപാരസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജയ്ശങ്കറിന്റെ റഷ്യൻ സന്ദർശനം. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് അമേരിക്ക ഇന്ത്യക്കുമേൽ 25 ശതമാനം അധിക പിഴ ചുമത്തിയത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്ത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും സ്ഥിരതയുള്ളതാണെന്ന് വിശ്വസിക്കുന്നതായി ലവ്‌റോവുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ എസ് ജയ്ശങ്കർ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ ചർച്ചചെയ്യുന്നതിനും വർഷാവസാനം നടക്കുന്ന വാർഷിക ഉച്ചകോടിക്ക് തയ്യാറെടുക്കുന്നതിനുമായാണ് സന്ദർശനമെന്ന് വിദേശ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.









0 comments