വാഹനവ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് ബ്രൂഫ് കൂടി; എസ് ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് യൂണിയൻ സർക്കാർ. മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് ബ്രൂഫ് കൂടി ഉൾപ്പെടുത്തി സുരക്ഷ വർധിപ്പിച്ചതയി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്നാണ് തീരുമാനം.
നിലവിൽ സിആർപിഎഫ് നേതൃത്വത്തിൽ രാജ്യത്തുടനീളം ‘സെഡ്’ വിഭാഗത്തിലുള്ള സുരക്ഷയാണ് ജയശങ്കറിന് ലഭിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ജയശങ്കറിന്റെ സുരക്ഷ ‘വൈ’ വിഭാഗത്തിൽ നിന്ന് സെഡിലേക്ക് ഉയർത്തിയത്.
Related News
210 വിഐപികൾക്കാണ് നിലവിൽ സിആർപിഎഫ് സെഡ് വിഭാഗത്തിലുള്ള സുരക്ഷ ഒരുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി, ദലൈലാമ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് നിലവിൽ രാജ്യത്ത് സെഡ് വിഭാഗത്തിൽ സഞ്ചരിക്കുന്നവർ.
സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്ന എസ്‌പിജിയുടെ സുരക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർക്കാർ നൽകുന്നത്. സെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കുള്ളത്.









0 comments