യുഎസുമായി പ്രശ്‌നങ്ങളുണ്ടെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കർ

ന്യൂഡൽഹി
അമേരിക്കയുമായി ചില പ്രശ്‌നങ്ങൾ നിലവിലുണ്ടെന്ന് തുറന്നുസമ്മതിച്ച് വിദേശമന്ത്രി എസ് ജയ്‌ശങ്കർ. ‘വ്യാപാരകരാറുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കും തൃപ്‌തികരമായ പൊതുനിലപാടിൽ എത്താനായിട്ടില്ല. വ്യാപാരചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് ഇന്ത്യയുടെമേൽ യുഎസ് തീരുവചുമത്തി. റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ അമേരിക്ക ഇന്ത്യയുടെ മേൽ വീണ്ടും തീരുവ ചുമത്തി.
ഇത് തികച്ചും അനീതിയാണെന്ന കാര്യം നമ്മൾ അവരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും റഷ്യയിൽനിന്നും ഇന്ധനം വാങ്ങുന്നുണ്ട്. എന്നാൽ, അമേരിക്കയുമായുള്ള എല്ലാബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വിഷയത്തെ വളർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ചില പ്രശ്‌നങ്ങൾ നിലവിലുണ്ടെന്ന വസ്‌തുത അംഗീകരിക്കുന്നു. അനുരഞ്‌ജനചർച്ചകളിലൂടെ അത് പരിഹരിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്’– നാലാമത് കൗടില്യ സാന്പത്തിക ഉച്ചകോടിയിൽ പങ്കെടുത്ത് എസ് ജയ്‌ശങ്കർ പറഞ്ഞു.









0 comments