കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മോഷണ ശ്രമം; ഒഴിഞ്ഞുമാറി തിരിച്ചടിച്ച് കടയുടമ

robberybidslapped
വെബ് ഡെസ്ക്

Published on Nov 08, 2025, 05:27 PM | 1 min read

അഹമ്മദാബാദ്: അഹമ്മദാബാദിൽ ജ്വല്ലറിയിൽ കടയുടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം. എന്നാൽ ഒഴിഞ്ഞുമാറിയ ഉടമ സ്ത്രീക്ക് കണക്കിന് കൊടുത്തു. 20 തവണയാണ് കടയുടമ ഇവരെ അടിച്ചത്.


നവംബർ 3 ന് ഉച്ചയ്ക്ക് ഏകദേശം 12:30 ഓടെയാണ് സംഭവം. റാണിപ് പച്ചക്കറി മാർക്കറ്റിന് സമീപമുള്ള സ്വർണ്ണക്കടയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ സ്ത്രീ, കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. തക്കസമയത്ത് ഇടപെട്ട കടയുടമ ഇത് തടയുകയും സ്ത്രീയെ അടിക്കുകയുമായിരുന്നു.


ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സ്ത്രീ മുളകുപൊടി എറിയുന്നതും കടയുടമ അവരെ 20ഓളം തവണ ആഞ്ഞടിക്കുന്നതും, തുടർന്ന് കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.



മോഷണശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സ്ത്രീ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മോഷണശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് സ്ത്രീ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പരാതി നൽകാൻ കടയുടമ വിസമ്മതിച്ചതായി റാണിപ് പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.


"ഈ വിഷയത്തിൽ പരാതി നൽകാൻ ആവശ്യപ്പെട്ട് പരാതിക്കാരനെ രണ്ടുതവണ നേരിൽ കണ്ടിരുന്നു. എന്നാൽ കടയുടമ കേസ് നൽകാൻ തയ്യാറല്ല," അഹമ്മദാബാദ് പൊലീസ് എക്സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home