ബിഹാറില്‍ സർക്കാർ ജോലികളിൽ 35 ശതമാനം സ്ഥിര താമസക്കാരായ സ്ത്രീകൾക്ക്: പ്രഖ്യാപനവുമായി നിതീഷ് കുമാർ

NITHEESH.
വെബ് ഡെസ്ക്

Published on Jul 08, 2025, 02:40 PM | 1 min read

പാറ്റ്ന: സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.


സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. ഇന്ന് ചേർന്ന് മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയെന്നും ബിഹാർ മുഖ്യമന്ത്രി കൂട്ടിച്ചേ‍ർത്തു.

അതേസമയം, ബിഹാറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ജോലികളിലും 65 ശതമാനം സംവരണം കൊണ്ടുവരാനുള്ള സർക്കാർ ശ്രമം പാറ്റ്ന ഹെെക്കോടതി നേരത്തെ തള്ളുകയും ചെയ്തിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Home