സംവരണം "തലവേദന"യാണ്; വിവാദ പരാമർശവുമായി ബിജെപി നേതാവ്

അഹമ്മദാബാദ്: സംവരണം "തലവേദന"യാണെന്ന വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന സെക്രട്ടറി. ബനസ്കന്ത ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പരാമർശം.
ഞായറാഴ്ച ബനസ്കന്ത ജില്ലയിലെ ഭാഭർ മുനിസിപ്പാലിറ്റിയിൽ പതാക ഉയർത്തൽ ചടങ്ങിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ബിജെപി നേതാവ് നൗകാബെൻ പ്രജാപതിയുടെ വിവാദ പരാമർശം. "പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും കാരണം ഞങ്ങൾക്ക് ഇന്നും സംവരണം ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഇന്ന് സംവരണം ഒരു തലവേദനയായി മാറിയിരിക്കുന്നു" എന്നായിരുന്നു പരാമർശം.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിട്ടുണ്ട്. "ഇന്ന് ഇസ്രയേൽ പോലുള്ള ഒരു ചെറിയ രാജ്യം മുസ്ലീം രാജ്യങ്ങളെ കീഴടക്കുന്നു. ഇതിന് പിന്നിലെ കാരണം ആ രാജ്യത്തെ പൗരന്മാർക്കിടയിലുള്ള ശക്തമായ ദേശീയതയാണ് എന്നും നൗകാബെൻ പ്രജാപതി പറഞ്ഞു.
ബാബാ സാഹിബ് അംബേദ്കർ നൽകിയ ഭരണഘടനയും സംവരണവും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന് അവകാശപ്പെടുന്ന നൗകാബെൻ പ്രജാപതിയുടെ പ്രസംഗം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പ്രസ്താവനയിൽ പറഞ്ഞു.









0 comments