കനത്ത മഴ; ഹിമാചലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, ബിയാസ് നദിയിൽ വെള്ളപ്പൊക്കം

photo credit: pti
മാണ്ഡി: ഹിമാചൽ പ്രദേശിൽ കനത്ത മഴ. റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയെത്തുടർന്ന് ബിയാസ് നദിയിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്(ഐഎംഡി) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഞായറാഴ്ച ഹിമാചൽ പ്രദേശിലെ പല ജില്ലകളിലും മിതമായതോതിൽ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചു. ബിലാസ്പൂർ, സോളൻ, ഷിംല, സിർമൗർ, ഹാമിർപൂർ, മാണ്ഡി, കാംഗ്ര ജില്ലകളിലെ പല സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വളരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. ജൂൺ 29 മുതൽ ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചതായും ചില പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായും ഐഎംഡിയുടെ ഷിംല സെന്ററിലെ സീനിയർ സയന്റിസ്റ്റ് സന്ദീപ് കുമാർ ശർമ്മ എഎൻഐയോട് പറഞ്ഞു.









0 comments