ചൂട് കൂടുന്നു; ഡൽഹിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഡൽഹിയുടെ പല ഭാഗങ്ങളിലും പരമാവധി താപനില 45.5 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഐഎംഡി പറഞ്ഞു. ജൂൺ 13 രാത്രിയിലും 14 തീയതികളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൂട് കുറയുമെന്ന് കരുതുന്നുണ്ട്.
"ഡൽഹി -എൻസിആറിൽ പല സ്ഥലങ്ങളിലും 44 ഡിഗ്രി സെൽഷ്യസിനും 46 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില ഉയരാൻ സാധ്യതയുണ്ട്" ഐഎംഡിയുടെ ബുള്ളറ്റിനിൽ പറഞ്ഞു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയുൾപ്പെടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലുടനീളം ജൂൺ 12 വരെ കടുത്ത ചൂട് തുടരുമെന്ന് ഐഎംഡിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. നരേഷ് കുമാർ പറഞ്ഞു.









0 comments