മാറിടത്തിൽ കടന്നുപിടിച്ചത് ബലാൽസംഗമല്ല, ലെെംഗികാതിക്രമം; വിചാരണ കോടതി ഉത്തരവ് കൽക്കത്ത ഹെെക്കോടതി റദ്ദാക്കി

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിച്ച സംഭവം ബലാൽസംഗമല്ലെന്നും ലെെംഗീകാതിക്രമം മാത്രമാണെന്നും കൽക്കത്ത ഹെെക്കോടതി. ബംഗാൾ വിചാരണ കോടതി പോക്സോ കേസ് ചുമത്തി ശിക്ഷിച്ച കേസിലാണ് കൊൽക്കത്ത ഹെെക്കോടതിയുടെ നിരീക്ഷണം.
പെൺകുട്ടി നേരിട്ടത് ലെെംഗികാതിക്രമം, ബലാൽസംഗം എന്നീ കുറ്റങ്ങളാണെന്നു പറഞ്ഞ വിചാരണ കോടതി 12 വർഷത്തേക്ക് ഇവരെ ശിക്ഷിക്കുകയും ചെയ്തു. അതേസമയം, മെഡിക്കൽ പരിശോധയിൽ ബലാൽസംഗം നടന്നതായി കണ്ടെത്താനായില്ലെന്നും മദ്യലഹരിയിൽ പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുക മാത്രമാണുണ്ടായതെന്നും പെൺകുട്ടി തന്നെ പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് ഇരിജിത് ബാനർജി, ജസ്റ്റിസ് ബിശ്വരൂപ് ചെെധരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2012 ലെ പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമുള്ള ലെെംഗികാതിക്രമം സംബന്ധിച്ച തെളിവ് പെൺപുട്ടിയുടെ മൊഴിയിൽ വ്യക്തമാക്കുന്നു, എന്നാൽ അത് ബലാൽസംഗം ശ്രമമാകുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
അന്തിമവാദം കേൾക്കലിന് ശേഷം, ശിക്ഷ ലെെംഗിക അതിക്രമത്തിന് മാത്രമാകും. 12 വർഷത്തെ തടവുശിക്ഷ അഞ്ച് മുതൽ ഏഴ് വർഷം വരെയാക്കി ചുരുക്കിയേക്കും- ഡിവിഷൻ ബെഞ്ച് പറഞ്ഞു.അതേസമയം, പ്രതി 28 മാസം നിലവിൽ ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കുകയാണ്
അപ്പീൽ തീർപ്പാക്കുന്നത് വരെയോ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയോ, ഇതിൽ ഏതാണ് ആദ്യം നടക്കുക, അതുവവരെ നിലവിലെ വിചാരണ കോടതി ഉത്തവ് നടപ്പാക്കുന്നത് ബെഞ്ച് പൂർണമായും തടഞ്ഞു. മുൻ ഉത്തരവിൽ പറഞ്ഞിരുന്ന പിഴ ഒടുക്കേണ്ടെന്നും കോടതി തടഞ്ഞു. എന്നാൽ, അപ്പീൽ കേൾക്കുന്നതിൽ ബെഞ്ചിന്റെ നിരീക്ഷണം ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും കോടതി വ്യക്തമാക്കി.









0 comments